Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brand Ambassador

മോ​ഹ​ന്‍​ലാ​ല്‍ രാം​സ​ണ്‍​സ് ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ർ

കൊ​​​​ച്ചി: വ​​​​സ്ത്ര​​​​വ്യാ​​​​പാ​​​​ര രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ രാം​​​​സ​​​​ണ്‍​സ് ധോ​​​​ത്തി​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്‌​​​​സ്റ്റൈ​​​​ല്‍​സ് ബ്രാ​​​​ന്‍​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി ന​​​​ട​​​​ൻ മോ​​​​ഹ​​​​ന്‍​ലാ​​​​ലി​​​​നെ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത മു​​​​ണ്ടു​​​​ക​​​​ള്‍, സാ​​​​രി​​​​ക​​​​ള്‍, ദാ​​​​വ​​​​ണി​​​​ക​​​​ള്‍ (റെ​​​​ഡി​​​​മെ​​​​യ്ഡ് ബ്ലൗ​​​​സ് ഉ​​​​ള്‍​പ്പെ​​​​ടെ), കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ​​​​ട്ടു​​​​പാ​​​​വ​​​​ട​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​യ്ക്കു പു​​​​റ​​​​മെ സ്ത്രീ-​​​​പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ള്‍​ക്കാ​​​​യു​​​​ള്ള അ​​​​ത്യാ​​​​ധു​​​​നി​​​​ക ഫാ​​​​ഷ​​​​ന്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​പു​​​​ല​​​​മാ​​​​യ ശേ​​​​ഖ​​​​ര​​​​വും രാം​​​​സ​​​​ണ്‍​സ് വി​​​​പ​​​​ണി​​​​യി​​​​ല്‍ എ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ്ര​​​​വീ​​​​ൺ കു​​​​മാ​​​​ർ, എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പ്ര​​​​മോ​​​​ദ് കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍ കേ​​​​ന്ദ്ര​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​കു​​​​ന്ന രാം​​​​സ​​​​ണ്‍​സി​​​​ന്‍റെ ആ​​​​ദ്യ ബ്രാ​​​​ന്‍​ഡ് പ​​​​ര​​​​സ്യ​​​​ചി​​​​ത്ര​​​​ത്തി​​​​ന്‍റെ ചി​​​​ത്രീ​​​​ക​​​​ര​​​​ണം ഉ​​​​ട​​​​ൻ പൂ​​​​ര്‍​ത്തി​​​​യാ​​​​കും.

സം​​​​സ്ഥാ​​​​ന​​​വ്യാ​​​​പ​​​​ക​​​​മാ​​​​യി വി​​​​പ​​​​ണി വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി വി​​​​പു​​​​ല​​​​മാ​​​​യ ഡീ​​​​ലേ​​​​ഴ്‌​​​​സ് മീ​​​​റ്റു​​​​ക​​​​ൾ ക​​​​മ്പ​​​​നി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. കോ​​​​ഴി​​​​ക്കോ​​​​ട് ന​​​​ട​​​​ന്ന ഡീ​​​​ലേ​​​​ഴ്‌​​​​സ് മീ​​​​റ്റി​​​​ന് മി​​​​ക​​​​ച്ച പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മാ​​​​ണു ല​​​​ഭി​​​​ച്ച​​​​ത്.

15ന് ​​​​കൊ​​​​ല്ല​​​​ത്തും 17ന് ​​​​കൊ​​​​ച്ചി​​​​യി​​​​ലും ഡീ​​​​ലേ​​​​ഴ്‌​​​​സ് മീ​​​​റ്റു​​​​ക​​​​ള്‍ ന​​​​ട​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

വി​​​​വാ​​​​ഹ​​​സീ​​​​സ​​​​ണും ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ മാ​​​​റു​​​​ന്ന അ​​​​ഭി​​​​രു​​​​ചി​​​​ക​​​​ളും മു​​​​ന്‍​നി​​​​ര്‍​ത്തി സ​​​​വി​​​​ശേ​​​​ഷ​​​​മാ​​​​യി രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്ത വെ​​​​ഡ്ഡിം​​​​ഗ് ക​​​​ള​​​ക്‌​​​ഷ​​​​ന്‍, പ്രീ​​​​മി​​​​യം ക​​​​ള​​​ക്‌​​​ഷ​​​​ന്‍, പു​​​​തി​​​​യ വ​​​​ള​​​​ർ​​​​ച്ചാ​​​പ​​​​ദ്ധ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ രാം​​​​സ​​​​ൺ​​​​സ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Business

യുവരാ​ജ് സിം​ഗ് ധ​ന​ല​ക്ഷ്മി ഗ്രൂ​പ്പ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

തൃ​​​​ശൂ​​​​ർ: പ്ര​​​​മു​​​​ഖ ധ​​​​ന​​​​കാ​​​​ര്യ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ധ​​​​ന​​​​ല​​​​ക്ഷ്മി ഗ്രൂ​​​​പ്പ് ബ്രാ​​​​ൻ​​​​ഡ് മൂ​​​​ല്യം വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മു​​​​ൻ ഇ​​​​ന്ത്യ​​​​ൻ ക്രി​​​​ക്ക​​​​റ്റ് താ​​​​രം യു​​​​വ​​​​രാ​​​​ജ് സിം​​​​ഗി​​​​നെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

യു​​​​വ​​​​രാ​​​​ജ് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു നോ​​​​ണ്‍ ബാ​​​​ങ്കിം​​​​ഗ് ഫി​​​​നാ​​​​ൻ​​​​ഷ്യ​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ ബ്രാ​​​​ൻ​​​​ഡ് അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​കു​​​​ന്ന​​​​ത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ക​​​​രു​​​​ത്തു​​​​റ്റ വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​​ലൂ​​​​ടെ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ പു​​​​തി​​​​യ നി​​​​ക്ഷേ​​​​പ​​​​ക​​​​രെ​​​​ ആ​​​​ക​​​​ർ​​​​ഷി​​​​ക്കാ​​​​നാ​​​​ണു ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്.

മേ​​​​യ് എ​​​​ട്ടി​​​​ന് യു​​​​വ​​​​രാ​​​​ജ് സിം​​​​ഗ് തൃ​​​​ശൂ​​​​ർ മ​​​​ര​​​​ത്താ​​​​ക്ക​​​​ര​​​​യി​​​​ലെ കോ​​​​ർ​​​​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കും.

യു​​​​വ​​​​രാ​​​​ജിന്‍റെ ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​വും പോ​​​​രാ​​​​ട്ട​​​​വീ​​​​ര്യ​​​​വും ധ​​​​ന​​​​ല​​​​ക്ഷ്മി ഗ്രൂ​​​​പ്പി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ശൈ​​​​ലി​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്ന് സി​​​​എം​​​​ഡി ഡോ. ​​​​വി​​​​ബി​​​​ൻ​​​​ദാ​​​​സ് ക​​​​ട​​​​ങ്ങോ​​​​ട്ട് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

Business

മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഭീം ​ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​ര്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ഷ​​​ണ​​​ല്‍ പെ​​​യ്‌​​​ന്‍റ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ ഭീം ​​​സ​​​ര്‍​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് (എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍) ഇ​​​ന്ത്യ​​​ന്‍ ക്രി​​​ക്ക​​​റ്റ് ടീം ​​​മു​​​ന്‍ ക്യാ​​​പ്റ്റ​​​ന്‍ മ​​​ഹേ​​​ന്ദ്ര സിം​​​ഗ് ധോ​​​ണി​​​യെ ഭീം ​​​പേ​​​യ്‌​​​മെ​​​ന്‍റ്സ് ആ​​​പ്പി​​​ന്‍റെ ബ്രാ​​​ന്‍​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.

വി​​​ശ്വാ​​​സം, സ്ഥി​​​ര​​​ത, ആ​​​ശ്ര​​​യ​​​ത്വം എ​​​ന്നീ മൂ​​​ല്യ​​​ങ്ങ​​​ളി​​​ല്‍ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ഈ ​​​പ​​​ങ്കാ​​​ളി​​​ത്തം ഭീ​​​മി​​​ന്‍റെ വ​​​ള​​​ര്‍​ച്ച​​​യെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു എ​​​ന്‍​ബി​​​എ​​​സ്എ​​​ല്‍ അ​​​റി​​​യി​​​ച്ചു.

ഡി​​​ജി​​​റ്റ​​​ല്‍ പേ​​​യ്‌​​​മെ​​​ന്‍റു​​​ക​​​ള്‍ എ​​​ളു​​​പ്പ​​​മാ​​​ക്കാ​​​നു​​​ള്ള ഭീ​​​മി​​​ന്‍റെ ശ്ര​​​മ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​തി​​​ല്‍ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് മ​​​ഹേ​​​ന്ദ്ര സിം​​​ഗ് ധോ​​​ണി പ​​​റ​​​ഞ്ഞു.

Business

പ്ര​ഭു​ദേ​വ ലൂ​ക്ക​ർ ഇ​ല​ക്‌ട്രി​ക് ടെ​ക്നോ​ള​ജീ​സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ

കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ഇ​​​ല​​​ക്‌ട്രി​​​ക് ബ്രാ​​​ൻ​​​ഡാ​​​യ ലൂ​​​ക്ക​​​ർ പു​​​തു​​​താ​​​യി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കു​​​ന്ന കേ​​​ബി​​​ൾ​​​സി​​​ന്‍റെ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ച​​​ല​​​ച്ചി​​​ത്ര​​​ന​​​ട​​​നും നൃ​​​ത്ത​​​സം​​​വി​​​ധാ​​​യ​​​ക​​​നു​​​മാ​​​യ പ്ര​​​ഭു​​​ദേ​​​വ നി​​​യ​​​മി​​​ത​​​നാ​​​യി. ലൂ​​​ക്ക​​​റി​​​ന്‍റെ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലെ അ​​​ഞ്ചു ല​​​ക്ഷം ച​​​തു​​​ര​​​ശ്ര​​​യ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള ഫാ​​​ക്ട​​​റി​​​ സ​​​മു​​​ച്ച​​​യ​​​ത്തി​​​ൽ ഒ​​​രു​​​ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ൽ 160 കോ​​​ടി രൂ​​​പ മു​​​ത​​​ൽ​​​മു​​​ട​​​ക്കി​​​ലാ​​​ണ് എ​​​ഐ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ പി​​​ൻ​​​ബ​​​ല​​​ത്തോ​​​ടെ​​​യു​​​ള്ള വ​​​യ​​​ർ​​​നി​​​ർ​​​മാ​​​ണ ഫാ​​​ക്ട​​​റി ആ​​​രം​​​ഭി​​​ച്ച​​​ത്.


മി​​​ക​​​ച്ച ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും ലൂ​​​ക്ക​​​ർ വ​​​യ​​​റു​​​ക​​​ൾ ഉ​​​റ​​​പ്പു​​​ ന​​​ൽ​​​കു​​​ന്നു. ഫ​​​യ​​​ർ സീ​​​റോ, ഇ​​​ക്കോ ഗ്രീ​​​ൻ എ​​​ന്നീ ര​​​ണ്ടു മോ​​​ഡ​​​ൽ വ​​​യ​​​റു​​​ക​​​ളാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​പ​​​ണി​​​യി​​​ൽ ഇ​​​റ​​​ക്കു​​​ന്ന​​​ത്. ആ​​​രം​​​ഭ​​​കാ​​​ലം മു​​​ത​​​ൽ ക​​​മ്പ​​​നി പി​​​ന്തു​​​ട​​​രു​​​ന്ന പ്ര​​​കൃ​​​തി​​​യോ​​​ടി​​​ണ​​​ങ്ങി​​​യ, പ്ര​​​കൃ​​​തി​​​ക്കു ദോ​​​ഷം​​​വ​​​രു​​​ത്താ​​​ത്ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ക​​​യെ​​​ന്ന ന​​​യ​​​ത്തി​​​ൽ ഊ​​​ന്നി​​​യാ​​​ണു വ​​​യ​​​റു​​​ക​​​ളും നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത്.


എ​​​ല്ലാ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള വി​​​വി​​​ധ നി​​​റ​​​ത്തി​​​ലും ഗേ​​​ജി​​​ലു​​​മു​​​ള്ള വ​​​യ​​​റു​​​ക​​​ൾ ക​​​ന്പ​​​നി നി​​​ർ​​​മി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​പ്പോ​​​ൾ വി​​​പ​​​ണി​​​യി​​​ലു​​​ള്ള വ​​​യ​​​റു​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും ഫ്ലെ​​​ക്സി​​​ബി​​​ലി​​​റ്റി ഉ​​​ള്ള​​​താ​​​ണ് ലൂ​​​ക്ക​​​ർ വ​​​യ​​​റു​​​ക​​​ളെ​​​ന്നും ശു​​​ദ്ധ​​​മാ​​​യ ചെ​​​മ്പു​​​ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കേ​​​ബി​​​ളു​​​ക​​​ൾ ചൂ​​​ടാ​​​കാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും കു​​​റ​​​വാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up